കൃഷ്ണദാസിന്റെ ഭരണഘടന വിരുദ്ധ പരാമര്‍ശം: ബിജെപി കേന്ദ്രനേതൃത്വം വിശദീകരണം തേടി

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് കൃഷ്ണദാസിനെ നേരിട്ട് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.

Update: 2022-07-12 11:00 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ തിരുത്തലുകള്‍ ആവശ്യമാണെന്ന വിവാദ പരാമര്‍ശത്തില്‍ പി കെ കൃഷ്ണദാസിനോട് ബിജെപി കേന്ദ്ര നേതൃത്വം വിശദീകരണം തേടി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് കൃഷ്ണദാസിനെ നേരിട്ട് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.

സംസ്ഥാനത്തോടും ബിജെപി കേന്ദ്രനേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. ഭരണഘടനയിലെ പാശ്ചാത്യ സങ്കല്‍പ്പങ്ങളെ ഒഴിവാക്കണമെന്നും ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്നുമായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

വിചാരധാര സങ്കല്‍പ്പങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും ആ നിലയ്ക്കുള്ള ഭേദഗതികള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും പി കെ കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും ഏക സിവില്‍ കോഡാണ് മതേതരത്വമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കൃഷ്ണദാസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.കൃഷ്ണദാസിന്റെ ഭരണഘടന വിരുദ്ധ പരാമര്‍ശം:

ബിജെപി കേന്ദ്രനേതൃത്വം വിശദീകരണം തേടി

Tags:    

Similar News