കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ഇ ഡി ഏറ്റെടുക്കണമെന്ന്; ഹൈക്കോടതിയില്‍ ഹരജി

ലോക് താന്ത്രിക് യുവജനതാദള്‍ ദേശിയ പ്രസിഡന്റ് സലീം മടവൂരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു

Update: 2021-05-31 14:10 GMT

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.ലോക് താന്ത്രിക് യുവജനതാദള്‍ ദേശിയ പ്രസിഡന്റ് സലീം മടവൂരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ചു എന്‍ഫോഴ്മെന്റിന് പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയെടുക്കാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നു ഹരജിയില്‍ പറയുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നര കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയതില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് നേരിട്ട് ബന്ധമുണ്ടെന്നു ഹരജിയില്‍ആരോപിക്കുന്നു.

കള്ളപ്പണം അന്വേഷിക്കാന്‍ ചുമതലപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News