കൂടത്തായി കേസ്: കൊലപാതകത്തിന് ഉപയോഗിച്ചത് സയനൈഡ് തന്നെയെന്ന് റിപോര്‍ട്ട്

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനിടെ പൊന്നാമറ്റം വീട്ടില്‍ ജോളിയെ കൊണ്ടുവന്ന പോലിസ് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അടുക്കളയില്‍നിന്ന് രാസവസ്തു കണ്ടെത്തിയത്

Update: 2019-12-01 02:00 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി കൃത്യം ചെയ്യാന്‍ ഉപയോഗിച്ചത് സോഡിയം സയനൈഡാണെന്ന് സ്ഥിരീകരണം. കോഴിക്കോട് റീജ്യനല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുസംബന്ധിച്ച റിപോര്‍ട്ട് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും കോടഞ്ചേരി എസ് ഐക്കും കൈമാറി. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനിടെ പൊന്നാമറ്റം വീട്ടില്‍ ജോളിയെ കൊണ്ടുവന്ന പോലിസ് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അടുക്കളയില്‍നിന്ന് രാസവസ്തു കണ്ടെത്തിയത്. ഇത് സയനൈഡാണെന്നു കണ്ടെത്തിയതോടെ വിശദമായ പരിശോധനയ്ക്കായി കോഴിക്കോട് റീജ്യനല്‍ കെമിക്കല്‍ ലാബിലേക്ക് അയക്കുകയായിരുന്നു. അന്നമ്മയുടെ വധമൊഴികെ മറ്റെല്ലാം സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്ന് ജോളി കുറ്റസമ്മതം നടത്തിയതായി പോലിസ് വ്യക്തമാക്കിയിരുന്നു.




Tags:    

Similar News