
തെല്‍അവീവ്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കിന്റെ പേര് ജൂദിയ എന്നും സമാരിയ എന്നുമാക്കാനുള്ള ബില്ലിന് ഇസ്രായേലി പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കി. 1967 മുതല്‍ ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലുള്ള പ്രദേശത്തിന്റെ പേര് സര്‍ക്കാര്‍ രേഖകളില്‍ ജൂദിയ എന്നും സമാരിയ എന്നുമാണ് രേഖപ്പെടുത്തേണ്ടതെന്ന് റിലീജിയസ് സയണിസം പാര്‍ട്ടിയുടെ എംപിയായ എം കെ സിംച റോത്ത്മാന്‍ കൊണ്ടുവന്ന ബില്ല് പറയുന്നു. വെസ്റ്റ്ബാങ്ക് എന്ന പേര് ഇസ്രായേലി പാര്‍ലമെന്റിനും ജൂതന്‍മാര്‍ക്കും എതിരാണെന്ന് റോത്ത്മാന്‍ പറഞ്ഞു. ബില്ല് ഇനി പാര്‍ലമെന്റിന്റെ 'ഭരണഘടന-നീതി-നിയമ സമിതി' പരിഗണിക്കും. സമാനമായ ഒരു ബില്ല് അടുത്തിടെ യുഎസ് കോണ്‍ഗ്രസിന്റെ പരിഗണനയിലും എത്തിയിട്ടുണ്ട്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ കരയിലെ ഭൂമിയാണ് വെസ്റ്റ് ബാങ്ക്.