ഏതു പ്രതിസന്ധിയിലും ആശ്രയിക്കാന്‍ കഴിയുന്ന ജനകീയ സംവിധാനം; കേരള പോലിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Update: 2025-05-29 06:04 GMT

തിരുവനന്തപുരം: കേരള പോലിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു പ്രതിസന്ധിയിലും ആശ്രയിക്കാന്‍ കഴിയുന്ന ജനകീയ സംവിധാനമായി കേരള പോലിസ് മാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കുറ്റം ചെയ്ത ഒരാള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഇവിടെ നടക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടി.

ദുരന്ത മുഖങ്ങളിലെ ഇടപെടലാണ് കേരള പോലിസിന്റെ മുഖഛായ മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെളിയിക്കാനാവാത്ത ്‌നവധി കേസുകളാണ് പോലിസ് തെളിയിച്ചതന്നെും ഇത് പോലിസ് സേനയുടെ വലിയ മികവു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പോലിസ് സ്‌റ്റേഷന്‍ നവീകരണം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും പോലിസില്‍ ശുദ്ധീകരണം നടത്താന്‍ പോലിസ് സംഘടനകളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ്ദം ഏറിയ തൊഴിലാണ് ഇത്. ജോലിസമയം കഴിഞ്ഞാല്‍ കഴിവതും വീട്ടുകാര്‍ക്കൊപ്പം ചിലവഴിക്കണം. മനസ് ശാന്തമായിരിക്കാന്‍ ശ്രമിക്കണം. എന്ത് കാര്യത്തിലും നീതിയുക്തമായി പ്രവര്‍ത്തിക്കണം, അപ്പോള്‍ സര്‍ക്കാരും ഒപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: