കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത്
ആര്‍എസ്എസ് സഹ്‌സാരകാര്യവാഹക് വി ഭാഗയ്യയോടൊപ്പമാണ് മുഹമ്മദ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരവും ആര്‍എസ്എസിന്റെ പരിശീലന കേന്ദ്രവും മുന്‍ സര്‍ സംഘ്ചാലക്മാരുടെ ശവകുടീരങ്ങളും മുഹമ്മദ് സന്ദര്‍ശിച്ചു.
നാഗ്പൂര്‍: വിവാദ പുരാവസ്തു ഗവേഷകന്‍ ഡോ. കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍എസ്എസ് സഹ്‌സാരകാര്യവാഹക് വി ഭാഗയ്യയോടൊപ്പമാണ് മുഹമ്മദ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരവും ആര്‍എസ്എസിന്റെ പരിശീലന കേന്ദ്രവും മുന്‍ സര്‍ സംഘ്ചാലക്മാരുടെ ശവകുടീരങ്ങളും മുഹമ്മദ് സന്ദര്‍ശിച്ചു.
ആര്‍എസ്എസ് സഹ്‌സാര കാര്യവാഹക് വി ഭാഗയ്യ കെ കെ മുഹമ്മദിന് ഉപഹാരം നല്‍കി ആദരിച്ചു. ആര്‍എസ്എസ് ആസ്ഥാന മന്ദിരം സന്ദര്‍ശിച്ചത് നല്ല അനുഭവമായിരുന്നെന്നും ക്ലാസെടുക്കാനാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മലയാളി പുരാവസ്തു വിദഗ്ധന്‍ കെ കെ മുഹമ്മദ് അയോധ്യയുമായി ബന്ധപ്പെട്ട് നിരവധി കള്ളങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി ചരിത്രകാരനും ദല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം മുന്‍ മേധാവിയുമായ ഡി എന്‍ ഝാ വ്യക്തമാക്കിയിരുന്നു.
ബാബ്‌രി ഭൂമിയില്‍ ക്ഷേത്രാവശിഷ്ടം താനടക്കമുള്ള ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന് ബാബ്‌റി കേസ് അന്ത്യത്തോട് അടുത്ത വേളയിലും മുഹമ്മദ് അവകാശപ്പെട്ടിരുന്നു. പുരാവസ്തു വിദഗ്ധന്‍ ബി ബി ലാലിന്റെ സംഘത്തില്‍ അംഗമല്ലാതിരുന്ന മുഹമ്മദ് ഈ സംഘാംഗമാണെന്ന് മാത്രമല്ല, സംഘം അവിടെനിന്ന് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും കള്ളം പറഞ്ഞതാണെന്ന് മുഹമ്മദിന്റെ സുഹൃത്ത് കൂടിയായ അലീഗഢിലെ ചരിത്രവിഭാഗം മേധാവി അലി നദീം റസാവി വെളിപ്പെടുത്തിയിരുന്നു.
താനടക്കമുള്ള ചരിത്രകാരന്മാര്‍ അയോധ്യ സന്ദര്‍ശിച്ചത് പ്രഫ. റൊമില ഥാപ്പറുടെ നേതൃത്വത്തിലായിരുന്നെന്ന് മുഹമ്മദ് പറഞ്ഞത് കള്ളമാണെന്നും ഝാ വെളിപ്പെടുത്തിയിരുന്നു.
