സര്‍ക്കാര്‍ വഴങ്ങി; കിസാന്‍ മഹാസഭയുടെ ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു

മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ ഒരുദിവസത്തിനുള്ളില്‍ത്തന്നെ മാര്‍ച്ച് അവസാനിപ്പിച്ചത്

Update: 2019-02-21 20:55 GMT

മുംബൈ: സമരക്കാര്‍ ഉന്നയിച്ച് വിഷയങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടതോടെ മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലോങ്മാര്‍ച്ച് അവസാനിപ്പിച്ചു. മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ ഒരുദിവസത്തിനുള്ളില്‍ത്തന്നെ മാര്‍ച്ച് അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും കിസാന്‍ സഭ നേതാക്കളുമാണ് ചര്‍ച്ച നടത്തിയത്. നേരത്തേ പോലിസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു നിശ്ചയിച്ചതിലും ഒരുദിവസം വൈകിയാണ് മാര്‍ച്ച് തുടങ്ങിയത്. നാസിക്കില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയെത്തിയ കര്‍ഷകര്‍ അവിടെ തുടരുകയായിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിന്റെ അനുകൂല നിലപാട് കണക്കിലെടുത്ത് മാര്‍ച്ച് അവസാനിപ്പിക്കാന്‍ കിസാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്.




Tags: