കെവിന് കേസ്: തിരിച്ചെടുത്ത എസ്ഐയെ തരംതാഴ്ത്തി
എറണാകുളം റെയ്ഞ്ച് ഐജിയുടെതാണ് ഉത്തരവ്. ഇടുക്കിയിലായിരിക്കും ഷിബുവിന്റെ പുതിയ നിയമനം. ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരം: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായി തിരിച്ചെടുത്ത എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരംതാഴ്ത്തി. എറണാകുളം റെയ്ഞ്ച് ഐജിയുടെതാണ് ഉത്തരവ്. ഇടുക്കിയിലായിരിക്കും ഷിബുവിന്റെ പുതിയ നിയമനം. ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്. കെവിന്റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാന്‍ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്റെറ അച്ഛന് രാജന് പറഞ്ഞു.
ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ട്സ് നല്കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഇന്നലെ ഐജി ഉത്തരവിട്ടത്. ഷിബു നല്കിയ വിശദീകരണത്തെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്.
അതേ സമയം, എസ്ഐയെ തിരിച്ചെടുത്ത സംഭവം താന്‍ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും ബെഹ്റ വ്യക്തമാക്കി.