തമിഴ്‌നാട്ടിലെ 'ഭീകരരുമായി' കേരളത്തില്‍ കസ്റ്റഡിയിലുള്ള യുവാവിന് ബന്ധമില്ലെന്ന് പോലിസ്

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ത്വയ്ബയില്‍ നിന്നുള്ള ആറു പേര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കേരളത്തിലും തമിഴ്‌നാട്ടിലും പോലീസ് അതീവ ജാഗ്രതയിലാണ്.

Update: 2019-08-25 03:49 GMT

തിരുവനന്തപുരം: 'ഭീകരരെ' തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ സഹായിച്ചെന്ന സംശയത്തില്‍ കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിന് അത്തരം സംഘങ്ങളുമായുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് പോലിസ്. സംഭവത്തില്‍ പ്രതിയുടെ കൂട്ടാളിയെയും പോലിസ് ചോദ്യം ചെയ്തിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ത്വയ്ബയില്‍ നിന്നുള്ള ആറു പേര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കേരളത്തിലും തമിഴ്‌നാട്ടിലും പോലീസ് അതീവ ജാഗ്രതയിലാണ്. ഇവരില്‍ ഒരാള്‍ പാകിസ്താനിയും ബാക്കിയുള്ളവര്‍ ശ്രീലങ്കക്കാരുമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെട്ടത്.

വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍, കേരളത്തിലെ മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ 0471 2722500 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പോലിസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, തിയേറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്കു കാവല്‍ ഏര്‍പ്പെടുത്തി ചെന്നൈയിലും കോയമ്പത്തൂരിലും സുരക്ഷ ശക്തമാക്കി. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച കോയമ്പത്തൂരില്‍ 2,000 പോലിസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

Tags:    

Similar News