വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: പോലിസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം തിരൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്‌പെന്റ് ചെയ്തത്.

Update: 2020-03-03 07:34 GMT

മലപ്പുറം: വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പോലിസുകാരന് സസ്‌പെന്‍ഷന്‍. മലപ്പുറം തിരൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്‌പെന്റ് ചെയ്തത്. ഇയാളെ നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി മലപ്പുറം എആര്‍ ക്യാംപിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. നേരത്തെ എആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇയാള്‍ക്കെതിരേ മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിരുന്നു.

Tags:    

Similar News