തിരുകേശ വിവാദം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കേരള മുസ് ലിം ജമാഅത്ത്

മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടകള്‍ക്ക് പകരം വിവേകപരമായ സമീപന രീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. മുസ് ലിം ജമാഅത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2020-09-24 13:55 GMT
കോഴിക്കോട്: പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആനും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വാദരണീയവുമാണ്. വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. മുസ് ലിം ജമാഅത്ത് യോഗം ചൂണ്ടിക്കാട്ടി.

വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടകള്‍ക്ക് പകരം വിവേകപരമായ സമീപന രീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. മുസ് ലിം ജമാഅത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ യോഗം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവം, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി മൂസ ഹാജി, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, സിദ്ദീഖ് ഹാജി, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, പ്രഫ. യു സി അബ്ദുല്‍ മജീദ്, സൈഫുദ്ദീന്‍ ഹാജി, സി പി സെയ്തലവി മാസ്റ്റര്‍ സംബന്ധിച്ചു.




Tags:    

Similar News