'കേരളം സാമ്പത്തിക പ്രതിസന്ധിയില്‍, ബജറ്റ് ജന ജീവിതം മെച്ചപ്പെടുത്തും': ധനമന്ത്രി

കൊവിഡ് സാഹചര്യത്തില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് മറികടക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബജറ്റാകും പ്രഖ്യാപിക്കുക.

Update: 2022-03-10 18:36 GMT

തിരുവനന്തപുരം: കേരള ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ സംസ്ഥാന ബജറ്റില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് ധനമന്ത്രിയുടെ പ്രതികരണം.

കൊവിഡ് സാഹചര്യത്തില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് മറികടക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബജറ്റാകും പ്രഖ്യാപിക്കുക.

വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബജറ്റ് അവതരണം ആരംഭിക്കും. അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ഈ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. പുതിയ നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും എന്നാണ് വിവരം. ജനത്തിന്റെ ദൈനംദിന ജീവിതത്തില്‍ കടുത്ത ബാധ്യത ഏല്‍പ്പിക്കാതെ, എന്നാല്‍ സംസ്ഥാനത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനവുകള്‍ക്ക് ബജറ്റില്‍ ശുപാര്‍ശയുണ്ടായേക്കും.

Tags:    

Similar News