'സഹായം വേണ്ടത് എനിക്കല്ല'; പ്രവാസിയുടെ സമ്മാനവും പ്രളയബാധിതര്‍ക്ക് നല്‍കി നൗഷാദ്

ഒരു ലക്ഷം രൂപ നൗഷാദിന് നല്‍കാനായി കൊച്ചിയിലെത്തിയ അഫിയുടെ സമ്മാനം പക്ഷെ നൗഷാദ് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആ പണം ദുരിത ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് നൗഷാദ് പറഞ്ഞു.

Update: 2019-08-18 07:04 GMT

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കയ്യിലുള്ളതെല്ലാം ദാനം ചെയ്ത നൗഷാദ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. തനിക്ക് സമ്മാനമായി ലഭിച്ച ഒരുലക്ഷം രൂപ പ്രളയബാധിതര്‍ക്ക് നല്‍കിയാണ് നൗഷാദ് വീണ്ടും മലയാളിയുടെ മനസ്സില്‍ താരമാകുന്നത്.

Full View

വസ്ത്ര വ്യാപാരിയായ നൗഷാദ് പെരുന്നാള്‍ കച്ചവടത്തനായി കടയില്‍ കരുതിയ തുണികള്‍ ദുരിത ബാധിതര്‍ക്കായി എടുത്ത് നല്‍കി നൗഷാദ് മാതൃകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ താരമായി മാറിയ നൗഷാദിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അഭിനന്ദനം അറിയിച്ചുള്ള സന്ദേശങ്ങളെത്തിയത്. ചിലര്‍ സമ്മാനമായും എത്തി.

അത്തരത്തില്‍ ദുബായിയില്‍ വ്യവസായിയായ മലയാളി അഫി അഹ്മദും നൗഷാദിന് ഒരു സമ്മാനവുമായി എത്തി. ഒരു ലക്ഷം രൂപ നൗഷാദിന് നല്‍കാനായി കൊച്ചിയിലെത്തിയ അഫിയുടെ സമ്മാനം പക്ഷെ നൗഷാദ് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആ പണം ദുരിത ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് നൗഷാദ് പറഞ്ഞു.

ഇതോടെ ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ അഫി തീരുമാനിച്ചു. പകരം നൗഷാദിന്റെ കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങാമെന്ന് വ്യവസായി തീരുമാനിക്കുകയായിരുന്നു.

Tags:    

Similar News