തങ്ങളുടെ പഠനസാമഗ്രികള്‍ പോലും അവര്‍ ബാക്കി വച്ചില്ല: ഡെറാഡൂണില്‍ നിന്നും സംഘപരിവാരം ആട്ടിയോടിച്ച കശ്മീരികള്‍

Update: 2019-03-16 08:49 GMT

ശ്രീനഗര്‍: തങ്ങളുടെ പഠന സാമഗ്രികള്‍ അടക്കം എല്ലാം കൊള്ളയടിക്കപ്പെട്ടുവെന്നും നശിപ്പിക്കപ്പെട്ടുവെന്നും ഡെറാഡൂണില്‍ നിന്നും സംഘപരിവാരം ആട്ടിയോടിച്ച കശ്മീരികള്‍. പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ സംഘപരിവാരം ആട്ടിയോടിച്ച കശ്മീരി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസമാണ് തങ്ങളുടെ താമസസ്ഥലത്ത് തിരിച്ചെത്തിയത്. എന്നാല്‍ ബാക്കി വച്ചതെല്ലാം നശിപ്പിക്കപ്പെട്ട അവസ്ഥയിലും കൊള്ളയടിക്കപ്പെട്ട അവസ്ഥയിലുമായിരുന്നു. തങ്ങളുടെ പഠന സാമഗ്രികളില്‍ വല്ലതും ബാക്കിയുണ്ടോ എന്നു പരിശോധിക്കുകയാണ് തങ്ങളെന്നു വിദ്യാര്‍ഥികളിലൊരാളായ ആസിഫ് മുഹമ്മദ് പറഞ്ഞു. സുഹൈല്‍ അഹ്മദ് മാലിക്, മുദാസിര്‍ അഹ്മദ് ദര്‍, റയീസ് അഹ്മദ്, ജുനൈദ് അഹ്മദ്, സുഹൈല്‍ ഷാഫി, ബിലാല്‍ ഖാദിരി, ഫൈസല്‍ ഭട്ട് എന്നിവരടക്കമുള്ളവരുടെ വസ്തു വകകളാണ് സംഘപരിവാര അക്രമികള്‍ മോഷ്ടിച്ചത്. ഡെറാഡൂണിലെ BFIT കോളജ് വിദ്യാര്‍ഥികളാണ് ആസിഫടക്കമുള്ളവര്‍. രാജ്യത്തൊട്ടാകെ കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ സംഘപരിവാരം നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ് ഇവര്‍ക്കു നേരെയും ആക്രമണമുണ്ടായത്. ആക്രമണം ശക്തമായതോടെ അവിടെ നിന്നും രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. പോവുന്നതിനു മുമ്പ് തങ്ങളുടെ പഠനസാമഗ്രികള്‍ അടക്കമുള്ളവ കോളജിനു സമീപത്തുള്ള കെട്ടിടത്തിലെ മുറിയിലേക്കു ഇവര്‍ മാറ്റിയിരുന്നു. എന്നാല്‍ ഈ മുറിയുടെ പൂട്ട് തകര്‍ത്താണ് അക്രമികള്‍ എല്ലാം മോഷ്ടിച്ചത്. ലാപ്‌ടോപ്പ്, വസ്ത്രങ്ങള്‍, പ്രധാന രേഖകള്‍, യൂനിഫോം, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് വിദ്യാര്‍ഥികള്‍ക്കു നഷ്ടമായത്. 

Tags:    

Similar News