കര്‍ണാടകയില്‍ അധ്യാപിക ദലിത് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ കത്തിച്ചു; മനപ്പൂര്‍വമല്ലെന്ന് പോലിസ്

Update: 2022-09-02 06:57 GMT

മംഗളൂരു: കര്‍ണാടകയിലെ തുമാകൂരില്‍ അങ്കനവാടി അധ്യാപിക മൂന്ന് വയസ്സുള്ള ദലിത് വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗങ്ങള്‍ കത്തിച്ചു. ഇടക്കിടെ മൂത്രമൊഴിക്കുന്നതില്‍ ദേശ്യപ്പെട്ടാണ് നടപടി. കര്‍ണാടകയിലെ തുമാകൂരിലെ ഗോഡികരെ ഗ്രാമത്തിലെ അങ്കനവാടി അധ്യാപികയായ രശ്മിയാണ് ക്രൂര കൃത്യം ചെയ്തത്. ആഗസ്ത് 22നായിരുന്നു സംഭവം. രശ്മിക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം, അധ്യാപക മനപൂര്‍വ്വം ചെയ്തതല്ലെന്നും അശ്രദ്ധമൂലം സംഭവിച്ചതാണെന്നും പോലിസ് പറഞ്ഞു.

'കുട്ടിയെ നിരവധി തവണ സന്ദര്‍ശിച്ചു. അവന്‍ ഇപ്പോള്‍ സുരക്ഷിതനാണ്, പിതാവ് പരിപാലിക്കുന്നു. അശ്രദ്ധയ്ക്ക് കേസെടുത്തിട്ടുണ്ട്. സിഡിപിഒ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം മനഃപൂര്‍വമല്ലെന്ന് ഗ്രാമവാസികളും കുടുംബവും പറഞ്ഞു.

Tags: