ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധി നിരാശാജനകം: മെഹ്ബൂബ മുഫ്തി

Update: 2022-03-15 07:19 GMT

ശ്രീനഗര്‍: ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ് ബൂബ മുഫ്തി. ട്വിറ്റര്‍ പേജിലൂടെയായിരുന്നു അവരുടെ പ്രതികരണം.

'ഒരു വശത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാല്‍ ലളിതമായ ഒരു തിരഞ്ഞെടുപ്പിനുള്ള അവകാശം പോലും അവര്‍ക്ക് നിഷേധിക്കുകയാണ്. ഇത് മതപരമായ പ്രശ്‌നം മാത്രമല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത് കൂടിയാണ്'. മെഹ് ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തേയാണ് ഹനിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Tags: