കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു

Update: 2019-07-23 15:33 GMT

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജിസമര്‍പ്പിച്ചു. 14 മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരാണ് ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ താഴെവീണത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്ത 204 എംഎല്‍എമാരില്‍ 99 പേര്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്തു. 16 വിമത എംഎല്‍എമാര്‍ രാജിവയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനു ഭീഷണിയുണ്ടായത്. ഇന്നു വൈകീട്ട് ആറോടെ വിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.



Tags:    

Similar News