കരിപ്പൂര്‍ വിമാനാപകടം: ഇരകള്‍ക്ക്‌ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട്

വിമാനാപകടത്തില്‍ മരിച്ച എടപ്പാള്‍ കോലൊളമ്പ് സ്വദേശി കുന്നാട്ടേല്‍ ലൈലാബി, നിറമരുതൂര്‍ സ്വദേശി മരക്കാട്ട് ശാന്ത എന്നിവരുടെ വീടുകള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

Update: 2020-08-08 13:50 GMT

മലപ്പുറം: ഇന്നലെ കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എടപ്പാള്‍ കോലൊളമ്പ് സ്വദേശി കുന്നാട്ടേല്‍ ലൈലാബി, നിറമരുതൂര്‍ സ്വദേശി മരക്കാട്ട് ശാന്ത എന്നിവരുടെ വീടുകള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്ത സംഘം ദുരന്തത്തില്‍ അനുശോചനവും രേഖപ്പെടുത്തി.

വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫ്, പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി അംഗങ്ങളായ അബ്ദു റസാക്ക് എഞ്ചിനീയര്‍, സൈദലവി ഹാജി, നൗഷാദ് തിരുനാവായ, സാലിഹ് മാസ്റ്റര്‍, സി എച്ച് ബഷീര്‍, സി പി മുഹമ്മദലി അനുഗമിച്ചു


Tags: