കരിപ്പൂര്‍ വിമാന അപകടം: ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.

Update: 2020-08-23 17:41 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു.നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. ദുബയ് റാസല്‍ഖൈമയില്‍ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്‌കര കുറുപ്പിന്റെയും, പത്മിനി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: മനോജ് കുമാര്‍, മഹിജകുമാരി, മഞ്ജുഷ


Tags:    

Similar News