രാത്രിയാത്രാ നിരോധനം: കേസ് വാദിക്കാന്‍ കപില്‍ സിബല്‍

യാത്രനിയന്ത്രണം പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. യാത്രാനിരോധനത്തിനെതിരേ വയനാട്ടില്‍ സമരം ശക്തമായിരിക്കുകയാണ്.

Update: 2019-10-02 15:52 GMT

സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധനത്തിനെതിരായ കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ തന്നെ രംഗത്തിറക്കി കോണ്‍ഗ്രസ്സ്. വയനാട് എംപിയായ രാഹുല്‍ ഗാന്ധി ഇടപെട്ടാണ് കപില്‍ സിബലിനെ കേസ് ഏല്‍പ്പിച്ചത്. ഒക്ടോബര്‍ 14 കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോളാവും കോഴിക്കോട് എംപി എംകെ രാഘവന് വേണ്ടി കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരാവുക.

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ്. യാത്രനിയന്ത്രണം പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. യാത്രാനിരോധനത്തിനെതിരേ വയനാട്ടില്‍ സമരം ശക്തമായിരിക്കുകയാണ്.

Tags:    

Similar News