ഇന്നും അക്രമം; തലശ്ശേരി ചെറുതാഴത്ത് ആര്‍എസ്എസ് ഓഫിസിന് തീയിട്ടു
എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇതിന് തുടര്‍ച്ചയായാണ് ഇന്നും ആക്രമണം വ്യാപിക്കുന്നത്.
കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ അര്‍ദ്ധരാത്രി സിപിഎം ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ഇന്നും അക്രമം. ചെറുതാഴത്ത് ആര്‍എസ്എസ് ഓഫിസിന് തീയിട്ടു.
എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇതിന് തുടര്‍ച്ചയായാണ് ഇന്നും ആക്രമണം വ്യാപിക്കുന്നത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നും കൂടുതല്‍ പോലിസുകാരെ കണ്ണൂരിലേക്കയച്ചു. പൊലീസുകാരോട് ലീവ് റദ്ദാക്കി മടങ്ങി എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍-സിപിഎം കേന്ദ്രങ്ങളില്‍ പരിശോധനയും തിരച്ചിലും ശക്തമാക്കി.