കനകമല കേസ്: മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും

കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Update: 2020-09-20 07:15 GMT

കൊച്ചി: കനകമല കേസില്‍ ഇന്നലെ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. ജോര്‍ജിയയില്‍ ആയിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. ഈ കേസില്‍ ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദി അടക്കമുള്ള ഒന്‍പതു പേരുടെ വിചാരണ 2019 നവംബറില്‍ എന്‍ഐഎ കോടതി പൂര്‍ത്തിയാക്കിയിരുന്നു. പ്രതികള്‍ക്ക് ശിക്ഷയും വിധിച്ചിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 2017ലാണ് എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News