ഡോ. കഫീല്‍ ഖാന്റെ തടങ്കല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് നീട്ടി

നിയമപ്രകാരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച എന്‍എസ്എ ഉപദേശക സമിതിയും അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തടവ് നീട്ടിക്കൊണ്ടുള്ള ആഗസ്ത് നാലിലെ ഉത്തരവില്‍ പറയുന്നു.

Update: 2020-08-16 02:31 GMT

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ തടങ്കല്‍ 1980ലെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് നീട്ടി.

നിയമപ്രകാരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച എന്‍എസ്എ ഉപദേശക സമിതിയും അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തടവ് നീട്ടിക്കൊണ്ടുള്ള ആഗസ്ത് നാലിലെ ഉത്തരവില്‍ പറയുന്നു.

അദ്ദേഹത്തെ തുടര്‍ച്ചയായി തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് ആഭ്യന്തര (സുരക്ഷാ) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വിനയ് കുമാര്‍ ഒപ്പിട്ട ഉത്തരവില്‍ അവകാശപ്പെട്ടു. ഡോക്ടര്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ മഥുര ജയിലിലാണ്. 2019 ഡിസംബര്‍ 12ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസില്‍ അറസ്റ്റിലായ ഖാന്‍ 2020 ജനുവരി 29 മുതല്‍ ജയിലിലാണ്.

Tags:    

Similar News