കടവൂര്‍ ജയന്‍ കൊലപാതകം: ആര്‍എസ്എസ്സുകാരായ ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം

വിവിധ വകുപ്പുകള്‍ പ്രകാരം ഓരോ പ്രതികളും 71,500 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ തടവ് അനുഭവിക്കേണ്ടി വരും.

Update: 2020-08-07 07:32 GMT

കൊല്ലം: കടവൂര്‍ ജയന്‍ കൊലപാതക കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകാരയ ഒമ്പതു പ്രതികളേയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം ഓരോ പ്രതികളും 71,500 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ തടവ് അനുഭവിക്കേണ്ടി വരും. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജ് സി സുരേഷ്‌കുമാറാണ് പ്രതികളെ ശിക്ഷിച്ച് ഉത്തരവിട്ടത്. 7,8,9 പ്രതികള്‍ ആയുധം ഉപയോഗിക്കാത്തതിനാല്‍ 148 ഐപിസി പ്രകാരമുള്ള ശിക്ഷയില്ല. കായംകുളം കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഹാജരാക്കിയാണ് ശിക്ഷ വിധിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ജയന്‍ സംഘടന വിട്ടതിലെ വൈരാഗ്യത്തെതുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2012 ഫെബ്രുവരി ഏഴിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ജയന്‍ കൊല്ലപ്പെട്ടത്. കൊല്ലം കടവൂര്‍ ജങ്ഷന് സമീപം വച്ച് ഒമ്പതംഗ സംഘം പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ജയനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആര്‍എസ്എസ്സുകാരായ പ്രതികള്‍




കേസില്‍ സജീവ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ ഒമ്പതു പേരും കുറ്റക്കാരാണന്നാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തുകയും മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും വിധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച അള്‍ കള്ളസാക്ഷിയാണന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കുകയായിരുന്നു.

Tags:    

Similar News