'മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് വയ്‌ക്കേണ്ട അവസ്ഥ; പരിഹാസവുമായി കെ മുരളീധരന്‍ എംപി

Update: 2023-02-16 06:49 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കില്‍ ജനങ്ങള്‍ പുറത്തിറങ്ങേണ്ടെന്ന സന്ദേശമാണ് ഇപ്പോഴുള്ളതെന്ന് കെ മുരളീധരന്‍ എംപി. 'മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് വയ്‌ക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്നും മുരളീധരന്‍ പരിഹസിച്ചു. ലൈഫ് മിഷന്‍ കോഴക്കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. എങ്കിലേ സത്യം പുറത്തുവരൂ. അല്ലെങ്കില്‍ ഇഡിയുടെ അന്വേഷണം രണ്ടാം അധ്യായമായി അവസാനിക്കും.

മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് മാന്യത, ഇല്ലെങ്കില്‍ നാണംകെട്ട് പുറത്തുപോവേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. സിപിഎമ്മിനെതിരായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് പരാതി അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം തന്നെ വേണം. ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിഷയം പരിശോധിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News