ഭരണഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സുപ്രിംകോടതി പരാജയം; ആത്മപരിശോധന നടത്തണമെന്നും മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍

സിഎഎ, കശ്മീര്‍ ഹര്‍ജികള്‍ മാറ്റിവെച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ കോടതി സ്വീകരിച്ച നിലപാടും മങ്ങലേല്‍പ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Update: 2020-05-01 04:29 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതിക്കെതിരേ പരസ്യ വിമര്‍ശനവുമായി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം തുറന്നടിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രിംകോടതി വേണ്ട വിധം നിറവേറ്റുന്നില്ലെന്നും, ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് കാലത്തെ സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നതാണ്. സിഎഎ, കശ്മീര്‍ ഹര്‍ജികള്‍ മാറ്റിവെച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ കോടതി സ്വീകരിച്ച നിലപാടും മങ്ങലേല്‍പ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍പ് പ്രവര്‍ത്തിച്ചതിനേക്കാള്‍ സജീവമായി കോടതി പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇത്. സര്‍ക്കാരിനോട് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ പറയുന്നതിനൊപ്പം കോടതിക്കും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടെന്ന് മദന്‍ ബി ലോക്കൂര്‍ ചൂണ്ടിക്കാട്ടി. ദ വയറിനായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. 2018 ഡിസംബറിലാണ് മദന്‍ ബി ലോക്കൂര്‍ വിരമിച്ചത്. ആറുവര്‍ഷത്തെ സ്തുതര്‍ഹ്യ സേനവനത്തിനു ശേഷം 2018 ഡിസംബറിലാണ് ജസ്റ്റിസ് ലോക്കൂര്‍ സുപ്രിംകോടതിയുടെ പടിയിറങ്ങിയത്. 

Tags:    

Similar News