മാധ്യമപ്രവര്‍ത്തകന്‍ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

Update: 2024-04-17 09:09 GMT

മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി മലപ്പുഫം മുന്‍ ബ്യൂറോ ചീഫുമായ മുണ്ടുപറമ്പ് ഹൗസിങ് കോളനിയിലെ പാലൊളി കുഞ്ഞിമുഹമ്മദ്(76) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലായിരുന്നു മരണം. വീഴ്ചയിലെ പരിക്കിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ റിട്ട. ആര്‍മി ഹവില്‍ദാര്‍ അബൂബക്കറിന്റെയും ഉമ്മാച്ചുവിന്റെയും മകനായി 1948 ല്‍ ജനിച്ച കുഞ്ഞിമുഹമ്മദ് ദേശാഭിമാനി ബ്യൂറോചീഫായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ആറു തവണ മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റും ഏഴു തവണ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എസ് ജെ എഫ് കെ മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റിയംഗം, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ്, സ്‌പെഷ്യല്‍ കൗണ്‍സിലര്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, സിപിഎം മലപ്പുറം ഏരിയാ മുന്‍ സെക്രട്ടറി, തിരൂര്‍ തുഞ്ചന്‍സ്മാരക മാനേജിങ് കമ്മിറ്റിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കള്‍: പരേതയായ സാജിത, ഖൈറുന്നിസ. മരുമക്കള്‍: ഹനീഫ, ഇബ്രാഹീം.

Tags: