ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

എറണാകുളം വൈറ്റില സ്വദേശി പി ജി ജോസഫാണ് കസ്റ്റഡിയിലായത്. ഇയാളെ പോലിസ് ചോദ്യം ചെയ്യുകയാണ്.

Update: 2021-11-02 14:18 GMT

എറണാകുളം: ജോജു ജോര്‍ജിന്റെ കാര്‍ അടിച്ച് തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. എറണാകുളം വൈറ്റില സ്വദേശി പി ജി ജോസഫാണ് കസ്റ്റഡിയിലായത്. ഇയാളെ പോലിസ് ചോദ്യം ചെയ്യുകയാണ്. ആക്രമത്തിനിടെ ജോസഫിന്റെ കൈക്ക് പരിക്കേറ്റിരുന്നു.

കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്ധന വില വര്‍ധനവിനെതിരേ വൈറ്റില-ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി.

സംഘര്‍ഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പോലിസ്. ഇതിനായി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള സംഘം തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു. സംഘര്‍ഷ ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ്. അതേസമയം ജോജുവിനെതിരേ തെളിവില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Tags:    

Similar News