ജാര്‍ഖണ്ഡില്‍ വീണ്ടും പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

മുമ്പ് 2018 ഫെബ്രുവരിയില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചില പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഐഎസ്സുമായി ബന്ധമുണ്ടെന്നാരോപിച്ച് ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരമായിരുന്നു നടപടി.

Update: 2019-02-12 11:53 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ വീണ്ടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1908ലെ ക്രിമിനല്‍ നടപടി ഭേദഗതി നിയമം 16ാം വകുപ്പ് പ്രകാരമാണ് നിരോധന നടപടി. മുമ്പ് 2018 ഫെബ്രുവരിയില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചില പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഐഎസ്സുമായി ബന്ധമുണ്ടെന്നാരോപിച്ച് ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരമായിരുന്നു നടപടി. എന്നാല്‍, ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരേയും പോപുലര്‍ ഫ്രണ്ടിന്റെ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പൗരാവകാശപ്രവര്‍ത്തകരും മത- രാഷ്ട്രീയപ്രമുഖരും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

നിരോധനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് നിയമപോരാട്ടവും നടത്തി. ഒടുവില്‍ നിരോധനം ഹൈക്കോടതി റദ്ദാക്കി. നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ ദുര്‍ബലമാണെന്നാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജസ്റ്റിസ് രംഗന്‍ മുഖോപാധ്യായ് വ്യക്തമാക്കിയത്. സുരക്ഷയുടെ പേരിലാണെങ്കില്‍പോലും നിരോധനത്തിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.




Tags: