നഗരസഭാ മന്ദിരത്തില്‍ ജയ് ശ്രീറാം ബാനര്‍: എന്‍സിഎച്ച്ആര്‍ഒ ഡിജിപിക്ക് പരാതി നല്‍കി

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ ബാനറോ പതിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് ബിജെപി/സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഈ പ്രകോപനപരമായ നീക്കം നടത്തിയതെന്നും ഈ അക്രമത്തിനെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടു.

Update: 2020-12-17 13:48 GMT

പാലക്കാട്: പാലക്കാട് നഗരസഭാ മന്ദിരത്തിനു മുകളില്‍ ജയ്ശ്രീറാം എന്ന മുദ്രാവാക്യം പതിച്ച ബാനറും പ്രധാനമന്ത്രി മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറും ഉയര്‍ത്തിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി.

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതിനു പിന്നാലെയാണ് പാലക്കാട് നഗരസഭാ മന്ദിരത്തിനു മുകളില്‍ നിയമത്തെ വെല്ലുവിളിച്ച് പട്ടാപ്പകല്‍ ബിജെപി/സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ജയ്ശ്രീറാം എന്ന മുദ്രാവാക്യം പതിച്ച ബാനറും പ്രധാനമന്ത്രി മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറും ഉയര്‍ത്തിയത്.

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ ബാനറോ പതിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് ബിജെപി/സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഈ പ്രകോപനപരമായ നീക്കം നടത്തിയതെന്നും ഈ അക്രമത്തിനെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News