പൂഞ്ചില്‍ പത്താം ദിനവും സൈന്യത്തിന്റെ തെരച്ചില്‍

വനമേഖലയില്‍ ഒളിച്ചിരിക്കുന്ന സായുധരെ കണ്ടെത്താന്‍ പത്താം ദിവസവും വ്യാപക തെരച്ചില്‍ നടത്തിവരികയാണ് സൈന്യം.

Update: 2021-10-20 05:11 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സായുധസംഘങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കി സൈന്യം. വനമേഖലയില്‍ ഒളിച്ചിരിക്കുന്ന സായുധരെ കണ്ടെത്താന്‍ പത്താം ദിവസവും വ്യാപക തെരച്ചില്‍ നടത്തിവരികയാണ് സൈന്യം. മുന്‍കരുതലിന്റെ ഭാഗമായി മെന്‍ന്ദാര്‍ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു. സായുധരുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികളോട് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന വനമേഖലയില്‍ വന്‍ ആയുധ ശേഖരവുമായി ആറു പേരെങ്കിലും ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യത്തിന്റെ അനുമാനം. ഇന്നും ജമ്മുവില്‍ തുടരുന്ന കരസേനാ മേധാവി എം എം നരവനെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

അതിനിടെ ജമ്മുവില്‍ സാധാരണക്കാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.

Tags:    

Similar News