ഇനി സംസ്ഥാന പദവിയില്ല; ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളായി

ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീരിലെ ലഫ്. ഗവര്‍ണര്‍. ആര്‍ കെ മാതൂറാണ്. ലഡാക്കിലെ പുതിയ ലഫ്. ഗവര്‍ണര്‍.

Update: 2019-10-30 19:07 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിന് ഇനി സംസ്ഥാന പദവിയില്ല. പകരം ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഔദ്യോഗികമായി നിലവില്‍ വന്നു. ആഗസ്ത് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം കൈകൊണ്ടത്.

ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീരിലെ ലഫ്. ഗവര്‍ണര്‍. ആര്‍ കെ മാതൂറാണ്. ലഡാക്കിലെ പുതിയ ലഫ്. ഗവര്‍ണര്‍.

ശ്രീനഗറിലും, ലേയിലുമായി നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഇരുവരും ചുമതലയേല്‍ക്കും. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തിതാ മിത്തല്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.ജമ്മു കശ്മീര്‍ പുനസംഘടന ബില്‍ പാസായതിന് ശേഷം മൂന്ന് മാസം പിന്നിടുമ്പോഴാണ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഔദ്യോഗികമായി നിലവില്‍ വന്നത്. ആദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുന്നത്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.

കേന്ദ്രനീക്കത്തിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങളാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ല.

Tags:    

Similar News