റോഡ് മുറിച്ചു കടക്കാന്‍ അനുമതി തേടിയ കശ്മീരിക്ക് കൈയ്യില്‍ സീലും ഒപ്പും; പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ
പ്രദേശ വാസികള്‍ക്ക് റോഡ് മുറിച്ച് കടക്കണമെങ്കിലാണ് അനുമതി പത്രം വാങ്ങേണ്ടത്. കൈയില്‍ സീലടിച്ചും പേന കൊണ്ട് എഴുതി ഒപ്പിട്ടുമായിരുന്നു മജിസ്‌ട്രേറ്റ് റോഡ് മുറിച്ചുകടക്കാന്‍ അനുമതി നല്‍കിയത്.
ശ്രീനഗര്‍: പൊതുഗതാഗതം ആഴ്ചയില്‍ രണ്ട് ദിവസം നിരോധിച്ച ജമ്മു കശ്മീരിലെ പ്രധാന ദേശീയ പാത മുറിച്ചുകടക്കണമെങ്കില്‍ പ്രദേശവാസികള്‍ക്ക് മജിസ്‌ട്രേറ്റിന്റെ അനുമതി വേണം. സേനാ വാഹനവ്യൂഹങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനായി ബാരാമുല്ല മുതല്‍ ഉധംപുര്‍ വരെ 270 കിലോമീറ്റര്‍ ദേശീയ പാതയില്‍ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ സൈനികരുടെ വാഹനവ്യുഹത്തിനു മാത്രമെ അനുമതിയുള്ളു.
പ്രദേശ വാസികള്‍ക്ക് റോഡ് മുറിച്ച് കടക്കണമെങ്കിലാണ് അനുമതി പത്രം വാങ്ങേണ്ടത്. കൈയില്‍ സീലടിച്ചും പേന കൊണ്ട് എഴുതി ഒപ്പിട്ടുമായിരുന്നു മജിസ്‌ട്രേറ്റ് റോഡ് മുറിച്ചുകടക്കാന്‍ അനുമതി നല്‍കിയത്. കൈയ്യിനടിയില്‍ സീല്‍ ചെയതുള്ള കശ്മീരിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. സുരക്ഷ നടപടികളുടെ ഭാഗമെന്ന് പറഞ്ഞുള്ള അധികൃതരുടെ നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
ബുധനാഴ്ച ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അടുത്തെത്തിയ ഒരു പൗരനു ലഭിച്ച അനുമതിപത്രമാണ് സമുഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കൈയില്‍ സീലടിച്ചും പേന കൊണ്ട് എഴുതി ഒപ്പിട്ടുമായിരുന്നു മജിസ്‌ട്രേറ്റിന്റെ അനുമതി. സംഗം എന്ന സ്ഥലത്തേക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള അനുമതിക്കായാണ് ഈ വ്യക്തി മജിസ്‌ട്രേറ്റിനെ കാണാനെത്തിയത്. കൈയില്‍ സീല്‍ അടിച്ച് കുത്തി 'സംഗത്തിലേക്ക് അനുമതി നല്‍കിയിരിക്കുന്നു' എന്നു കൈപ്പടയില്‍ എഴുതുകയും ചെയ്തു. കൂടാതെ ഒപ്പുമുണ്ട്. അതേസമയം, ഇത്തരത്തിലൊരു അനുഭവം ആര്‍ക്കാണ് ഉണ്ടായിരിക്കുന്നതെന്ന് ഇത് വരെയും വ്യക്തമല്ല.
ജമ്മു കശ്മീരിലെ പ്രധാന ദേശീയ പാതയില്‍ പൊതുഗതാഗതം ആഴ്ചയില്‍ രണ്ട് ദിവസം നിരോധിച്ചു കൊണ്ടുള്ള ഉത്തരവിനെതിരേ വ്യാപക ജനരോഷം ഉയരുന്നുണ്ട്. നിയന്ത്രണം നിലവില്‍ വന്നതിനെ തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെട്ടതിനെത്തുടര്‍ന്ന്് മെഹബൂബ മുഫ്തിയും ഒമര്‍ ഫാറൂഖ് അടക്കമുള്ള നേതാക്കള്‍ നേരിട്ട് രംഗത്തെത്തി. മനസാക്ഷി ഇല്ലാതെ, കശ്മീര്‍ തുറന്ന ജയിലായിരിക്കുന്നുവെന്നുമാണ് തങ്ങളുടെ പ്രതിഷേധങ്ങളായി ഇവര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. അതേസമയം, കര്‍ശനനിയന്ത്രണം ഉള്ളതു കൊണ്ട് അത്യാവശ്യസര്‍വീസുകള്‍ക്ക് പ്രത്യേക യാത്രാപാസുകള്‍ അനുവദിച്ച് നല്‍കാന്‍ മജിസ്‌ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ അനന്ത്‌നാഗ് ജില്ലയിലെ ഒരു വിവാഹസംഘത്തിന് കടന്ന് പോകാന്‍ പ്രത്യേക പാസ് അനുവദിച്ചു നല്‍കി. എന്നാല്‍ പന്ത്രണ്ട് പേര്‍ക്ക് മാത്രമാണ് വരനൊപ്പം കടന്നു പോവാന്‍ അനുമതി ലഭിച്ചത്. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റാണ് പാസ് നല്‍കിയത്.പുതിയ പരിഷ്‌കരണത്തിനെതിരേ പ്രതിപക്ഷ കക്ഷികളും പൊതുസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ യാത്രയ്ക്ക് തടസം ഉണ്ടാക്കുന്ന വിധത്തിലുള്ള നടപടികളൊന്നും മുമ്പ് നടപ്പിലാക്കിയിട്ടില്ലെന്നും സുരക്ഷാക്രമീകരണങ്ങളുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും ഇവര്‍ വിമര്‍ശിച്ചു. ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന രീതിയിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലായാണ് സര്‍ക്കാരിന്റെ പുതിയ നടപടിയെന്നാണ് പറയുന്നത്.

