ഷഹീന്‍ അബ്ദുല്ലയെ യുപി പോലിസ് വിട്ടയച്ചു

യുപിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ വീഡിയോ പകര്‍ത്താന്‍ എത്തിയ ഷഹീന്‍ അബ്ദുല്ലയെ അലിഗഢിലെ ഡല്‍ഹി ഗേറ്റ് പോലിസാണ് കസ്റ്റഡിയിലെടുത്തത്.

Update: 2020-01-23 15:10 GMT
ഷഹീന്‍ അബ്ദുല്ലയെ യുപി പോലിസ് വിട്ടയച്ചു

ന്യൂഡല്‍ഹി: ഷഹീന്‍ അബ്ദുല്ലയെ യുപി പോലിസ് വിട്ടയച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ യുപിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ വീഡിയോ പകര്‍ത്താന്‍ എത്തിയ ഷഹീന്‍ അബ്ദുല്ലയെ അലിഗഢിലെ ഡല്‍ഹി ഗേറ്റ് പോലിസാണ് കസ്റ്റഡിയിലെടുത്തത്.

ജാമിഅയില്‍ പി.ജി മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ഷഹീന്‍ അബ്ദുല്ല. പൗരത്വ നിയമത്തെ എതിര്‍ത്ത് ജാമിഅയില്‍ നടത്തിയ സമരത്തിനിടയില്‍ ഡല്‍ഹി പോലിസിന്റെ ക്രൂരമര്‍ദ്ദത്തിനിരയായിരുന്നു ഷഹീന്‍ അബ്ദുല്ല.




Tags:    

Similar News