ആന്ധ്രയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ എട്ട് സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആന്ധ്ര സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്.

Update: 2019-12-23 17:48 GMT

അമരാവതി: ആന്ധ്രയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. രാജ്യവ്യാപകമായി എന്‍ആര്‍സിയെ എതിര്‍ക്കുമെന്നും ജഗന്‍ പറഞ്ഞു. കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ എട്ട് സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആന്ധ്ര സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് മുസ്‌ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പിന്തുണച്ചിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും, തെലുങ്ക് ദേശം പാര്‍ട്ടിയും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ആന്ധ്രാപ്രദേശും തെലുങ്കാനയും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്.

Tags: