കശ്മീരില്‍ സൈനികവാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്ന് ജവാന്‍മാര്‍ മരിച്ചു

Update: 2023-01-11 06:33 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്‍മാര്‍ മരിച്ചു. കശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു അപകടം. ഇന്ന് രാവിലെ നടന്ന പതിവ് പട്രോളിങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. മഞ്ഞില്‍ തെന്നി വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറും (ജെസിഒ) മറ്റ് രണ്ട് റാങ്ക് (ഒആര്‍) ഉദ്യോഗസ്ഥരുമാണ് മരണപ്പെട്ടത്. സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി കരസേനയുടെ ചിനാര്‍ കോര്‍പ്‌സ് ട്വീറ്റില്‍ അറിയിച്ചു.

Tags: