വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

Update: 2022-07-22 07:03 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വാക്‌പോര് മുറുകുന്നു. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാ രമേശ് രംഗത്തെത്തി. 'കാപട്യം സിന്ദാബാദെ'ന്ന് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. നാഗ്പൂരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ 52 വര്‍ഷമെടുത്ത സംഘടനയുടെ പ്രചാരകനില്‍ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നും ജയറാം രമേശ് പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്ത്രര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു. യുവാക്കളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Tags:    

Similar News