ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ഇസ്രായേലിലേക്ക് ഫലസ്തീനില്‍ നിന്ന് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ചാണ് വ്യോമാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്.

Update: 2019-08-26 10:03 GMT

ഗസാ സിറ്റി: ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന് കീഴിലുള്ള ഗസാ മുനമ്പില്‍ ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. ഇസ്രായേലിലേക്ക് ഫലസ്തീനില്‍ നിന്ന് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ചാണ് വ്യോമാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. ഗസ്സ മുനമ്പിലേക്കുള്ള ഇന്ധന വിതരണം റദ്ദാക്കിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, ഇസ്രായേലിനെതിരേയുണ്ടായ റോക്കറ്റാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഹമാസ് വക്താവ് കഴിഞ്ഞ ദിവസം രാത്രി ഇസ്രായേലിന്റെ തെക്ക് ഭാഗത്ത് ഗസ്സയില്‍ നിന്നും മൂന്ന് റോക്കറ്റുകള്‍ പതിച്ചെന്നാണ് നേരത്തെ ഇസ്രായേല്‍ അറിയിച്ചത്. ഇതില്‍ രണ്ടു റോക്കറ്റുകള്‍ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം ഉപയോഗിച്ച് തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു.

റോക്കറ്റാക്രമണത്തിന് ഗസാ മുനമ്പിലെ ഹമാസ് ബറ്റാലിയന്‍ കമാന്‍ഡറിന്റെ ഓഫിസ് ഉള്‍പ്പെടെയുള്ള വടക്കന്‍ ഗസാ മുനമ്പിലെ ഹമാസ് സൈനിക സമുച്ചയത്തിനു നേരെ ആക്രമണം നടത്തിയെന്നും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.


Tags: