ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ വെടിവയ്പ്; നൂറുകണക്കിന് പേര്‍ക്ക് പരുക്ക്

അനധികൃതമായ ഭൂമി കണ്ടുകെട്ടുന്നതില്‍ ഫലസ്തീനികള്‍ പ്രതിഷേധിച്ച വെസ്റ്റ്ബാങ്ക് പട്ടണമായ നബുലുസിനടുത്തുള്ള ബീറ്റയില്‍ പ്രതിഷേധം നടന്ന സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ സൈന്യവും കണ്ണീര്‍ വാതകവും പുക ബോംബുകളും പ്രയോഗിച്ചത്

Update: 2021-07-10 18:16 GMT

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ അനധികൃത ഔട്ട്‌പോസ്റ്റിനെതിരേ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കുനേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം. 370 പേര്‍ക്ക് പരുക്കേറ്റു. അനധികൃതമായ ഭൂമി കണ്ടുകെട്ടുന്നതില്‍ ഫലസ്തീനികള്‍ പ്രതിഷേധിച്ച വെസ്റ്റ്ബാങ്ക് പട്ടണമായ നബുലുസിനടുത്തുള്ള ബീറ്റയില്‍ പ്രതിഷേധം നടന്ന സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ സൈന്യവും കണ്ണീര്‍ വാതകവും പുക ബോംബുകളും പ്രയോഗിച്ചത്. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു.ടയറുകള്‍ കൂട്ടമായി കത്തിച്ചും കല്ലും കവണയും ഉപയോഗിച്ചാണ് ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്തിനെതിരെ ചെറുത്തു നിന്നത്. വെടിവെപ്പില്‍ 31 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.


റബ്ബര്‍ ആവരണം ചെയ്ത സ്റ്റീല്‍ വെടിയുണ്ടകള്‍ ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യം അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. വെസ്റ്റ് ബാങ്ക് നഗരമായ ബെയ്തയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമായിരുന്നു ഫലസ്തീനികള്‍ പ്രതിഷേധിച്ചത്.

379 പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും 31 പേര്‍ തത്സമയ വെടിവെപ്പില്‍ പരുക്കേറ്റതായും ഫലസ്തീന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഭവത്തില്‍ ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

Tags: