ഗസയില്‍ ബോംബുകള്‍ 'ചൊരിഞ്ഞ്' ഇസ്രായേല്‍; 40 മിനിറ്റിനിടെ 450 മിസൈലുകള്‍ പ്രയോഗിച്ചു, മരിച്ച ഫലസ്തീനികളുടെ എണ്ണം 122 ആയി

തുടര്‍ച്ചയായ വ്യോമാക്രമണം അപ്പാര്‍ട്ടുമെന്റുകളും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തതായും ഹമാസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

Update: 2021-05-14 17:58 GMT

ഗസ/തെല്‍ അവീവ്: ഗസയിലെ 150 ലക്ഷ്യസ്ഥാനങ്ങള്‍ക്കു നേരെ 40 മിനിറ്റിനുള്ളില്‍ ഇസ്രയേല്‍ സൈന്യം 450 മിസൈലുകള്‍ പ്രയോഗിച്ചതായി വക്താവ് അവിചെ അഡ്രെയ് വെള്ളിയാഴ്ച ട്വീറ്റില്‍ പറഞ്ഞു. തുടര്‍ച്ചയായ വ്യോമാക്രമണം അപ്പാര്‍ട്ടുമെന്റുകളും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തതായും ഹമാസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

ആക്രമണങ്ങളില്‍ 160 വിമാനങ്ങളും ആറ് വ്യോമ താവളങ്ങളും ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു.അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 122 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 31 കുട്ടികളും 19 സ്ത്രീകളും ഉള്‍പ്പെടും. 830 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വ്യോമാക്രമണങ്ങളില്‍ ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്ക് സാരമായ പ്രഹരമേല്‍പ്പിക്കാന്‍ സാധിച്ചതായി ഇസ്രായേല്‍ സൈനിക വക്താവ് അവകാശപ്പെട്ടു. ഗസാ നഗരത്തിന്റെ കിഴക്കും വടക്കും സ്ഥിതി ചെയ്യുന്ന ഹമാസ് മെട്രോയ്ക്കും സാരമായ നാശംവരുത്താന്‍ സാധിച്ചെന്നും അഡ്രെയ് ട്വിറ്റില്‍ അവകാശപ്പെട്ടു.

Tags:    

Similar News