ഫലസ്തീന്‍ കുടുംബങ്ങളെ ബലമായി കുടിയിറക്കുന്നത് ശരിവച്ച് ഇസ്രായേല്‍ കോടതി

1948ന് മുമ്പ് യഹൂദരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട് 1963 മുതല്‍ കെട്ടിടത്തില്‍ താമസിക്കുന്ന കുട്ടികളടക്കമുള്ള 87 ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് കീഴ്‌കോടതി ജൂത കുടിയേറ്റ സംഘങ്ങള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.

Update: 2020-11-27 15:51 GMT

ജറുസലേം: ജൂതകുടിയേറ്റക്കാര്‍ക്കായി ഭവനങ്ങള്‍ പിടിച്ചെടുക്കണമെന്ന രണ്ടു കീഴ്‌കോടതി ഉത്തരവുകള്‍ക്കെതിരേ കിഴക്കന്‍ ജറുസലേമിലെ ബത്ന്‍ അല്‍ ഹവ പരിസരത്തെ ഒരു കെട്ടിടത്തില്‍ താമസിക്കുന്ന പലസ്തീന്‍ കുടുംബങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ ജറുസലേം ജില്ലാ കോടതി തിങ്കളാഴ്ച തള്ളി. ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

1948ന് മുമ്പ് യഹൂദരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട് 1963 മുതല്‍ കെട്ടിടത്തില്‍ താമസിക്കുന്ന കുട്ടികളടക്കമുള്ള 87 ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് കീഴ്‌കോടതി ജൂത കുടിയേറ്റ സംഘങ്ങള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.

അതേസമയം, 1948ല്‍ ഇസ്രായേല്‍ രൂപീകരിക്കുന്നതിന് മുമ്പ് കെട്ടിടത്തില്‍ താമസിക്കുന്ന ഫലസ്തീന്‍ കുടുംബങ്ങളില്‍ ചിലര്‍ക്ക് ഇൗ മേഖലയില്‍ ഭൂമി ഉണ്ടായിരുന്നുവെന്ന് ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ബലമായി കുടിയിറക്കപ്പെട്ട ഫലസ്തീനികളുടേയും മുസ്‌ലിം വഖ്ഫിന്റെ സ്വത്തുവകകള്‍ കൈവശപ്പെടുത്തുന്നതിന് ഇസ്രായേല്‍ ഉപയോഗിക്കുന്ന ആബ്‌സെന്റീസ് പ്രോപ്പര്‍ട്ടി നിയമപ്രകാരമാണ് ഇവരെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങുന്നത്.

Tags:    

Similar News