ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 113 ആയി

Update: 2021-05-14 04:21 GMT

ഗസ സിറ്റി: ലോകരാഷ്ട്രങ്ങളുടെ ശക്തമായ പ്രതിഷേധത്തിനു പുല്ലുവില കല്‍പ്പിച്ച് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 113 ആയി ഉയര്‍ന്നു. ഇതില്‍ 31 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. തുടര്‍ച്ചയായ വ്യോമാക്രമണത്തിനിടെയാണ് ഫലസ്തീനികള്‍ വ്യാഴാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചത്. ഇതുവരെ 580ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഹമാസിന്റെയും ഇസ് ലാമിക് ജിഹാദിന്റെയും തിരിച്ചടിയില്‍ ആറ് ഇസ്രായേലികളും ഒരു ഇന്ത്യക്കാരിയുമാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ നിന്ന് ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടാണ് പ്രത്യാക്രമണം നടത്തിയത്.   

ഗസയില്‍ വ്യോമാക്രമണത്തിനു പിന്നാലെ കരയിലൂടെയും ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഇസ്രായേലിലെ പല നഗരങ്ങളിലും സയണിസ്റ്റുകളും ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്മാരും തമ്മിലുള്ള സംഘര്‍ഷം വ്യാപകമായിട്ടുണ്ട്. അതിനിടെ, തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് മൂന്നോളം റോക്കറ്റുകള്‍ ആക്രമണം നടത്തിയതായും റിപോര്‍ട്ടുകളുണ്ട്.   


വെസ്റ്റ് ഹെബ്രോണ്‍ നഗരത്തിലെ ഫലസ്തീനുകളുടെ വീടുകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂ പ്രസ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. വെസ്റ്റ് ബാങ്കിലും സയണിസ്റ്റുകളും ഫലസ്തീന്‍ പൗരന്മാരും തമ്മില്‍ ഏറ്റുമുട്ടി.

    നൂറിലേറെ ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേല്‍ ബോംബാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 250 റോക്കറ്റുകളെങ്കിലും ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതായി ഗസ ആസ്ഥാനമായുള്ള ചെറുത്തുനില്‍പ്പ പ്രസ്ഥാനമായ ഹമാസ് അറിയിച്ചു.

Israel continues to massacre; death toll risen to 113

Tags:    

Similar News