ഇസ്രായേല്‍ ആക്രമണം: ലബ്‌നാനില്‍ മരണസംഖ്യ 687 ആയി

Update: 2026-03-12 12:18 GMT

ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ മരണസംഖ്യ 687 ആയി ഉയര്‍ന്നു. മാര്‍ച്ച് രണ്ട് മുതലാണ് ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ഇതുവരെ 687 പേര്‍ കൊല്ലപ്പെട്ടതായി ലബ്‌നാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍ക്കോസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 98 കുട്ടികളും 52 സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് മോര്‍ക്കോസ് പറഞ്ഞു.

ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന ഇറാനില്‍ ആക്രമണം തുടങ്ങിയതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ലബ്‌നാനിലെ ഹിസ്ബുല്ല ഇറാന് പിന്തുണയുമായി എത്തിയിരുന്നു. ഇതോടെ ലബ്‌നാനിന് നേരെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി.

Tags: