ഫലസ്തീന്‍ മന്ത്രിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇസ്രയേല്‍ വിലക്ക് ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

Update: 2020-04-06 08:07 GMT

ജറുസലേം: ഫലസ്തീന്‍ ജറുസലേം കാര്യമന്ത്രി ഫാദി അല്‍ ഹദമിയെ ഇസ്രായേല്‍ അധിനിവേശ സേന അറസ്റ്റ് ചെയ്തു. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇസ്രയേല്‍ വിലക്ക് ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ജറുസലേമിലെ സുവാന പരിസരത്തുള്ള ഫാദിയുടെ വീട് റെയ്ഡ് ചെയ്താണ് ഇദ്ദേഹത്തെ സയണിസ്റ്റ് സൈന്യം കസ്റ്റഡിയിലെടുത്തത്. വാതിലുകളും ജനലുകളും തകര്‍ത്ത ഇസ്രായേല്‍ സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഫാദി അല്‍ ഹദമിയെ കസ്റ്റഡിയിലെടുത്തത്. മന്ത്രിയെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് 10,000 ഷെക്കലീമുകളും (ഏകദേശം 2,750 ഡോളര്‍) അധിനിവേശ സൈന്യം പിടിച്ചെടുത്തു. മുമ്പ് മൂന്ന് തവണ അറസ്റ്റിലായിട്ടുള്ള അല്‍ ഹദമിയുടെ ഇപ്പോഴത്തെ അറസ്റ്റ് സംബന്ധിച്ച് ഇസ്രായേല്‍ സൈന്യം ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ ഉദ്യോഗസ്ഥരുടെ ഇത്തരം അറസ്റ്റുകള്‍ നഗരത്തിലെ ഇസ്രായേല്‍ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തുന്നതാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Tags:    

Similar News