ഇറാന്‍ നേവിയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ തീപ്പിടിച്ച് മുങ്ങി

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഖാര്‍ഗ് എന്ന പരിശീലന കപ്പലാണ് മുങ്ങിയത്. അതേസമയം, അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2021-06-02 10:14 GMT

തെഹ്‌റാന്‍: ഇറാന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ തീപ്പിടിച്ച് മുങ്ങി. ഇറാനിലെ ജാസ് തുറമുഖത്തിന് സമീപം ഒമാന്‍ ഉള്‍ക്കടലിലാണ് അപകടമുണ്ടായതെന്ന് ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഖാര്‍ഗ് എന്ന പരിശീലന കപ്പലാണ് മുങ്ങിയത്. അതേസമയം, അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് തീപ്പിടിത്തമുണ്ടായത്.

അഗ്‌നിശമന സേനാംഗങ്ങള്‍ ഇത് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തീ കത്തിക്കൊണ്ടിരിക്കുന്ന കപ്പലിന് പുറകില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച നാവികര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉള്‍ക്കടലില്‍ വലിയ പുക ഉയരുന്നതും കപ്പല്‍ കത്തിയമരുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. കപ്പലിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം നടന്നതായി സ്റ്റേറ്റ് ടിവിയിലെ പ്രസ്താവനയില്‍ പറയുന്നു. ഒമാന്‍ ഉള്‍ക്കടല്‍ ഹോര്‍മുസ് കടലിടുക്കുമായി ബന്ധിപ്പിക്കുന്നതാണ്. അതുവഴിയാണ് ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോവുന്നത്.

Tags:    

Similar News