വിമത മാധ്യമ പ്രവര്‍ത്തകന്റെ വധശിക്ഷ ശരിവച്ച് ഇറാന്‍ പരമോന്നത കോടതി

2017ല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നാണ് റൂഹല്ലയ്‌ക്കെതിരായ കുറ്റം.

Update: 2020-12-08 08:50 GMT

തെഹ്‌റാന്‍: വിമത മാധ്യമ പ്രവര്‍ത്തകന്‍ റൂഹല്ല സാമിനെതിരായ വധശിക്ഷ ഉത്തരവ് ശരിവച്ച് ഇറാന്‍ പരമോന്നത കോടതി. 2017ല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നാണ് റൂഹല്ലയ്‌ക്കെതിരായ കുറ്റം.

കേസില്‍ വിപ്ലവ കോടതി പുറപ്പെടുവിച്ച ശിക്ഷ സുപ്രിംകോടതി ശരിവച്ചതായി ജുഡീഷ്യറി വക്താവ് ഗുലാം ഹുസയ്ന്‍ ഇസ്മായിലി ചൊവ്വാഴ്ച ഒരു ജുഡീഷ്യറി വെബ്‌സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags: