തങ്ങളുടെ മൂന്നു പൗരന്‍മാരെ ഇറാന്‍ തുറങ്കിലടച്ചതായി ആസ്‌ത്രേലിയ

രണ്ടു ബ്രിട്ടീഷ്-ആസ്‌ത്രേലിയന്‍ വനിതകള്‍ തെഹ്‌റാനിലെ എവിന്‍ ജയിലില്‍ തടങ്കലില്‍ കഴിയുന്നതായി ലണ്ടനില്‍നിന്നുള്ള ടൈംസ് പത്രം നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു.

Update: 2019-09-11 09:41 GMT

ബ്രിസ്‌ബെന്‍: തങ്ങളുടെ മൂന്നു പൗരന്‍മാരെ ഇറാന്‍ അറസ്റ്റ് ചെയ്ത് തടങ്കലിലിട്ടതായി ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍. തെഹ്‌റാന്‍ തടവിലാക്കുന്ന വിദേശികളില്‍ ഒടുവിലത്തേതാണിതെന്നും ആസ്‌ത്രേലിയന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാനില്‍ തടങ്കലില്‍ കഴിയുന്ന മൂവരുടെയും കുടുംബങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയ-വാണിജ്യ വിഭാഗം കോണ്‍സുലര്‍ സഹായം ലഭ്യമാക്കി വരികയാണെന്നു സര്‍ക്കാര്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു. അവരുടെ സ്വകാര്യത മാനിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ വിശദാംശങ്ങളൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല.

രണ്ടു ബ്രിട്ടീഷ്-ആസ്‌ത്രേലിയന്‍ വനിതകള്‍ തെഹ്‌റാനിലെ എവിന്‍ ജയിലില്‍ തടങ്കലില്‍ കഴിയുന്നതായി ലണ്ടനില്‍നിന്നുള്ള ടൈംസ് പത്രം നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. രാഷ്ട്രീയ തടവുകാരേയും വിമതരേയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഇരട്ട പൗരത്വമുള്ളവരെ പാര്‍പ്പിക്കുന്ന വടക്കന്‍ തെഹ്‌റാനിലെ ജയിലാണിത്.

തടവിലുള്ള മൂന്നാമന്‍ വനിതകളില്‍ ഒരാളുടെ ഭര്‍ത്താവായ ആസ്‌ത്രേലിയന്‍ പൗരനാണെന്ന് ആസ്‌ത്രേലിയന്‍ ചാനലായ എബിസി റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇയാളെ എവിടയൊണ് പാര്‍പ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തമല്ല. അതേസമയം, ഇവര്‍ക്കെതിരേ ചുമത്തിയ വകുപ്പുകളേതെന്ന് വ്യക്തമല്ല.

Tags:    

Similar News