ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് രാജിവച്ചു

കഴിഞ്ഞ 67 മാസമായി പ്രിയപ്പെട്ടവരും ധീരരുമായ ഇറാനിയന്‍ ജനതയും അവരുടെ ഭരണാധികാരികളും തന്നോട് കാണിച്ച ഉദാരതയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നതായി അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Update: 2019-02-26 05:24 GMT

തെഹ്‌റാന്‍: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് രാജി സമര്‍പ്പിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്.കഴിഞ്ഞ 67 മാസമായി പ്രിയപ്പെട്ടവരും ധീരരുമായ ഇറാനിയന്‍ ജനതയും അവരുടെ ഭരണാധികാരികളും തന്നോട് കാണിച്ച ഉദാരതയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നതായി അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സേവനം തുടരുന്നതിലെ കഴിവില്ലായ്മയില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജിക്കുപിന്നിലെ കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ലോക വന്‍ ശക്തികളുമായി 2015ലെ ആണവക്കരാര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ശരീഫ്.

ട്രംപ് അധികാരത്തിലേറിയതോടെ ഏകപക്ഷീയമായി യുഎസ് കരാറില്‍നിന്നു പിന്‍മാറുകയും ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തതോടെ ശരീഫിനെതിരേ ഇറാനില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. അതേസമയം, പ്രസിഡന്റ് ഹസ്സന്‍ റൂഹാനി രാജി സ്വീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.




Tags:    

Similar News