കൊറോണാ വൈറസ്; ഐപിഎല്‍ നടക്കും; ലോകകപ്പ് യോഗ്യതാ മല്‍സരം മാറ്റി

മാര്‍ച്ച് 26ന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരം മാറ്റിവച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള രണ്ടാം മല്‍സരമാണ് മാറ്റിവച്ചത്.

Update: 2020-03-06 13:35 GMT

ന്യൂഡല്‍ഹി: കൊറോണാ വൈറസ് ബാധ ലോകത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ ഇന്ത്യയില്‍ മാറ്റിവയ്ക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മാര്‍ച്ച് 29 ന് തുടങ്ങുന്ന മല്‍സരങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം നടപടികള്‍ സ്വീകരിക്കുമെന്നും ഗാംഗുലി പറഞ്ഞു. മല്‍സരം മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ല.

ഇന്ത്യയില്‍ സാഹചര്യം നിയന്ത്രണ വിധേയമാണ്. ക്രിക്കറ്റ് താരങ്ങള്‍ ആരാധകരുമായി ഹസ്തദാനം ചെയ്യേണ്ടതില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. അതിനിടെ മാര്‍ച്ച് 26ന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരം മാറ്റിവച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള രണ്ടാം മല്‍സരമാണ് മാറ്റിവച്ചത്. ഭുവനേശ്വറില്‍ നടക്കേണ്ട മല്‍സരം മാറ്റിയതായി ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് വ്യക്തമാക്കിയത്. ഖത്തര്‍ അടക്കം നിരവധി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊറോണാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. മല്‍സരത്തിന് മുന്നോടിയായുള്ള ദേശീയ ക്യാംപും മാറ്റിവച്ചിട്ടുണ്ട്.

Tags:    

Similar News