മുംബൈയില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത

അവധിയില്‍ പോയ പോലിസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി.

Update: 2021-12-30 17:33 GMT

മുംബൈ: ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അവധിയില്‍ പോയ പോലിസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി.

പുതുവത്സര ദിനത്തില്‍ മുംബൈയിലെ വിവധ പ്രദേശങ്ങളില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുംബൈ പോലിസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് അവധിയിലുള്ള മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ തിരികെ വിളിച്ചത്. ഇവരെ നഗരത്തിലെ വിവധ പ്രദേശങ്ങളില്‍ സുരക്ഷ ചുമതലകളില്‍ വിന്യസിക്കും.

മുംബൈയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ പോലിസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ സ്‌റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്. ഇവിടങ്ങളില്‍ 3000 ത്തോളം ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിക്കും.

Tags:    

Similar News